ബുധനാഴ്‌ച, ഏപ്രിൽ 05, 2017

KMCC കരുമ്പില്‍ പ്രവാസി കൂട്ടായ്മ.

             മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയായ KMCCയുടെ കരുമ്പിലെ പ്രവര്‍ത്തകര്‍ വിവിധ വിദേശരാജ്യങ്ങളിലിരുന്നു രൂപം നല്‍കിയ ഒരു Whattsapp കൂട്ടായ്മയാണ് KMCC കരുമ്പില്‍ പ്രവാസി കൂട്ടായ്മ.
             മണലാരിണ്ണ്യത്തില്‍ സ്വന്തം കുടുംബത്തിനു വേണ്ടി രാവ് പകലാക്കിയും പിശുക്കിനെ ദിര്‍ഹമും റിയാലുമാക്കി മാറ്റിയും വിയര്‍പ്പൊഴുക്കുമ്പോഴും  സ്വന്തം നാടിന്‍റെ സ്പന്ദനവും വികസനവും ജീവവായു പോലെ കൊണ്ടുനടക്കുന്ന ഏതൊരു മലയാളിയേയും പോലെത്തന്നെ ഈ കരുമ്പില്‍ പ്രവാസികളുടെയും കഥയും മറ്റൊന്നല്ല.
            ഓന്ലൈനില്‍ പലയിടത്തിരുന്നു വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു വളരെ വേഗത്തില്‍ നടപ്പിലാക്കിയ ഒരു ജനകീയ പദ്ധതിയാണ് സൗജന്യ കുടിവെള്ള പദ്ധതി.ഗുണഭോക്താക്കള്‍  നമ്മള്‍ തന്നെയാണ് എന്നുള്ള  ലക്ഷ്യവും ആത്യന്തികമായി സര്‍വ്വശക്തന്റെ പ്രീതിയും ഗുണകാംഷിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ മുന്നോട്ടുള്ള വഴിയിലുള്ള തടസ്സങ്ങള്‍ ഗതി മാറിനിന്നു എന്നു വേണം കരുതാന്‍.
     പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള ജോലികള്‍ ഫോട്ടോകളിലൂടെ ...